തൃശൂര്‍: കോര്‍പറേഷന്‍ കൗണ്‍സിലില്‍ നഗരാസൂത്രണ സ്ഥിരം സമിതി മുന്‍ ചെയര്‍മാന് എതിരായ പരാമര്‍ശത്തില്‍ വിശദീകര ണത്തിനു അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുന്‍ നഗരാസൂത്രണ കമ്മിറ്റി ചെയര്‍മാന്‍ ഷീന ചന്ദ്രൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മേയറെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. ഇതിനെ സി.പി.എമ്മിലെ സതീശ്ചന്ദ്രനും അനുപ് കരിപ്പാലും ചോദ്യംചെയ്തത് ബഹളത്തിനിടയാക്കി. ഷീന അധ്യക്ഷയായിരിക്കേ ഫയലുകള്‍ വെച്ചുതാമസിപ്പിച്ചെന്നു സതീശ് ചന്ദ്രന്‍ ആക്ഷേപിച്ചിരുന്നു. അതിന് വിശദീകരണം നല്‍കാന്‍ എഴുന്നേറ്റ ഷീനയെ മേയര്‍ വിലക്കിയതോടെ വനിത അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. മേയറുമായി നടത്തിയ ചര്‍ച്ചയെ വ്യക്തിപരമായി ഒരാളെയും അധിക്ഷേപിക്കരുതെന്നു മേയര്‍ അജിത വിജയന്‍ കര്‍ശന റൂളിങ് നല്‍കി വനിത കൗണ്‍സിലര്‍മാരെ സമാധാനിപ്പിച്ചു. പിന്നാലെ പ്രതിഷേധക്കാർ സീറ്റുകളിലേക്കു മടങ്ങി. പ്രതിഷേധത്തിന് ഉപനേതാവ് ജോണ്‍ ഡാനിയല്‍ പിന്തുണക്കാതിരുന്നതിൽ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.