സെൻറ് സേവിയേഴ്സ് സ്കൂളിൽ ഐ.ടി ഉപകരണങ്ങൾ ലഭിച്ചു

സൻെറ് സേവിയേഴ്സ് സ്കൂളിൽ ഐ.ടി ഉപകരണങ്ങൾ ലഭിച്ചു വേലൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി സ്കൂളുകൾ ഹ ൈടെക് ആക്കുന്നതിനായി വേലൂർ സൻെറ് സേവിയേഴ്സ് യു.പി സ്കൂളിന് കൈറ്റിൽ (KITE) നിന്ന് ലഭിച്ച ഐ.ടി ഉപകരണങ്ങൾ ലഭിച്ചു. 14 ലാപ് ടോപ്പുകൾ, അഞ്ച് പ്രോജക്ടറുകൾ, 14 സ്പീക്കറുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ്കുമാർ ഐ.ടി ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.എം. മനേഷ് അധ്യക്ഷത വഹിച്ചു. വേലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.ആർ. ഷോബി, എം.പി.ടി.എ പ്രസിഡൻറ് ജയശ്രീ രാജേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.ആർ. ജോയ്സി സ്വാഗതവും അധ്യാപിക റെനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.