കുന്നംകുളം: കാണിപ്പയ്യൂർ ജനസ്നേഹ ചാരിറ്റബിൾ ട്രസ്റ്റിൻെറ ഓണാഘോഷത്തോടനുബന്ധിച്ച് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാ ടനം ചെയ്തു. ജനസ്നേഹ ചെയർമാൻ ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷത വഹിച്ചു. ഫാ. സോളമൻ ഒ.ഐ.സി അരിവിതരണം നടത്തി. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരൻ, ഡോ. താജ് പോൾ, എം.ഫിൽ ഒന്നാം റാങ്ക് ജേതാവ് ശ്രീലക്ഷമി പ്രകാശ് എന്നിവരെ ആദരിച്ചു. സി.ജെ. ഫ്രാൻസിസ്, ബീന ലിബിനി, കാർത്ത്യായനി ചന്ദ്രൻ, നിഷ, ശ്രീകാന്ത്, പ്രദീപ്, സുനിത ഷൈജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.