-ഓണക്കാഴ്​ച്ച- എല്ലാമൊരുക്കി സപ്ലൈകോ ഫെയർ

തൃശൂർ: പലവ്യഞ്ജനങ്ങൾക്കൊപ്പം ഗൃഹോപകരണങ്ങളും പച്ചക്കറിയുമൊരുക്കി സപ്ലൈകോ ഓണം വിപണി. തൃശൂരിലെ ജില്ല ഓണംഫെ യറിനൊപ്പം ചാവക്കാട്, ചാലക്കുടി കേന്ദ്രങ്ങളിലും ഗൃഹോപകരണങ്ങൾ വിതരണത്തിനെത്തി. ശക്തൻ സ്റ്റാൻഡിലെ ഓണംഫെയർ മിനി എക്സിബിഷനായിമാറും. സപ്ലൈകോ ജില്ലയിൽ 127 ഓണച്ചന്തകളുണ്ട്. നിലവിലെ 85 മാവേലിസ്റ്റോറുകളും 40 സൂപ്പർമാർക്കറ്റുകളും പീപ്പിൾ ബസാറുകളും ഓണവിപണിയായിമാറും. പെരുമ്പിള്ളിശ്ശേരി, ചേലക്കര, നാട്ടിക, മണലൂർ, കയ്പ്പമംഗലം, പുതുക്കാട് എന്നിവിടങ്ങളിൽ പ്രത്യേകം വിപണി തുറക്കുന്നുണ്ട്. 13 നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയായി വിതരണം ചെയ്യുന്നുണ്ട്. മട്ട അരിക്ക് കിലോ 24 രൂപയും മറ്റ് അരികൾക്ക് 25 രൂപയുമാണ് വില. പച്ചരി -23 , പഞ്ചസാര -22, വെളിച്ചെണ്ണ -92, ചെറുപയർ -69, കടല -42, ഉഴുന്ന് -60, വൻപയർ -45, തുവരപരിപ്പ് -62, മുളക് -75, മല്ലി -82 എന്നീ ഇനങ്ങൾക്കും സബ്സിഡിയുണ്ട്. ഓണക്കാലത്ത് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുന്നതോടെ ജനങ്ങൾക്ക് ഏറെ ആശ്വാസമാണ്. 690 രൂപയുടെ ഓണക്കിറ്റൽ 15 ഇനം തൃശൂർ: സഹകരണ വകുപ്പിൻെറ കൺസ്യൂമർഫെഡ് കലക്ടറേറ്റ് അങ്കണത്തിൽ തുടങ്ങിയ ഓണച്ചന്തക്ക് മികച്ച പ്രതികരണം. രാവിലെ പത്തു മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കും. 690 രൂപയുടെ ഓണക്കിറ്റിൽ 15 ഇനങ്ങളായ അരി അഞ്ചുകിലോ, പച്ചരി രണ്ടുകിലോ, പഞ്ചസാര ഒരുകിലോ, ചെറുപയർ അരക്കിലോ, വൻകടല അരക്കിലോ, ഉഴുന്ന് അരക്കിലോ, വെളിച്ചെണ്ണ ഒരു ലിറ്റർ, തൂവപരിപ്പ് അരക്കിലോ, മുളക് പൊടി 250 ഗ്രാം, മല്ലി പൊടി 250 ഗ്രാം, പുളി 250 ഗ്രാം, ശർക്കര അരക്കിലോ, വറുത്ത റവ ഒരു കിലോ, മഞ്ഞൾപൊടി 100 ഗ്രാം, ആട്ട ഒരു കിലോ എന്നിവയുണ്ട്. സാധനങ്ങൾ വാങ്ങാൻ റേഷൻകാർഡ് കൊണ്ടുവരണം. സമൃദ്ധി കാർഷിക വിപണി ഇന്നു മുതൽ തൃശൂർ: കർഷക സാന്ത്വനം പച്ചക്കറി വിപണന മേളക്ക് പിന്നാലെ ഓണം സമൃദ്ധി കാർഷിക വിപണിക്ക് ശനിയാഴ്ച തേക്കിൻകാടിൽ തുടക്കം. വെള്ളിയാഴ്ച സമാപിച്ച സാന്ത്വനം പച്ചക്കറി വിപണന മേള പവലിയനിൽ തന്നെയാണ് കാർഷിക വിപണി. കൃഷിവകുപ്പിന് കീഴിൽ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ വിപണിയില്‍ പ്രവർത്തിക്കുന്നത്. കർഷകർക്ക് 10 ശതമാനം വില കൂട്ടി സാധനങ്ങൾ വാങ്ങുകയും തുറന്ന വിപണി വിലയെക്കാൾ 30 ശതമാനം വിലകുറച്ചുമാണ് പച്ചക്കറി വിൽപന . ഈമാസം 10വരെ തുടരുന്ന വിപണി രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.