സത്താർ ആദൂരിൻെറ ആയിരം രചനകൾ പ്രദർശനത്തിന് തൃശൂർ: മിനിയേച്ചർ രൂപത്തിലുള്ള 3,137 പുസ്തകങ്ങൾ രചിച്ച് ഗിന്നസ് റെക്ക ോഡ് നേടിയ സത്താർ ആദൂരിൻെറ 1,000 രചനകളുടെ പ്രദർശനം ഒരുക്കുന്നു. 2002 മേയ് മുതൽ 2019 ആഗസ്റ്റ് വരെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളുമാണ് അതേപടി പ്രദർശിപ്പിക്കുന്നത്. ലോക സാക്ഷരത ദിനമായ ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനം ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് സത്താർ ആദൂരും ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ബി. ലൂയിസും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യ സംഗമം പി.കെ. പാറക്കടവും സാംസ്കാരിക സംഗമം രമ്യ ഹരിദാസ് എം.പിയും സ്നേഹാദരം മന്ത്രി വി.എസ്. സുനിൽകുമാറും ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ബാലന്ദ്രൻ വടക്കേടത്ത്, ടി.ഡി. രാമകൃഷ്ണൻ, സേവ്യർ പുൽപ്പാട്ട് തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ പി.എം.എം. ഷെറീഫും വി. പ്രവീണും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.