വടക്കാഞ്ചേരി: നഗരസഭയിൽ മാലിന്യം അനധികൃതമായി വലിച്ചെറിയുന്ന വരെ കണ്ടെത്താൻ യുവജന സംഘടനകൾ രംഗത്ത്. സ്ഥലങ്ങൾ വൃത്തിയാക്കുകയും മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ തെളിവ് സഹിതം നഗരസഭയ്ക്ക് നൽകുകയും ചെയ്യും. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നഗരസഭ മുന്നേ നിശ്ചയിച്ച 2000 രൂപ പാരിതോഷികതിന് പുറമേ പിഴയിൽ നിന്ന് സംഘടനകൾക്ക് സ്പോർട്സ് കിറ്റുകൾ വാങ്ങി നൽകും. . സംഘടനകളിൽ നിന്ന് അഞ്ചുപേരെ വളൻറിയർമാരായി തിരഞ്ഞെടുക്കും. ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, എൻ.കെ. പ്രമോദ് കുമാർ, ജയ പ്രീത മോഹൻ, നഗരസഭ യൂത്ത് കോഓഡിനേറ്റർ മിഥുൻ സജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.