വടക്കാഞ്ചേരി: ഓണത്തിരക്ക് നിയന്ത്രിക്കാൻ ഓട്ടുപാറ - വടക്കാഞ്ചേരി മേഖലയിൽ ഗതാഗത പരിഷ്കാരം. ബസുകൾ പൊലീസ് സ്റ്റേഷൻ സ്റ്റോപ്പിന് പകരം വടക്കാഞ്ചേരി പൂരകമ്മിറ്റി ഓഫിസിന് എതിർവശത്ത് ഇടതു വശം ചേർന്ന് നിർത്തണം. ഷൊർണൂർ ചേലക്കര ഭാഗത്ത് നിന്നു വരുന്ന ബസുകൾ ഓട്ടുപാറ മൃഗാശുപതിക്ക് മുൻവശത്ത് നിർത്തി വടക്കാഞ്ചേരി സ്റ്റാൻഡിൽ കയറി തൃശൂരിലേക്ക് പോകണം. തൃശൂരിൽ നിന്ന് ഷൊർണൂർ ചേലക്കര ഭാഗത്തേക്ക് പോകുന്ന ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻറിൽ കയറി ടി.ബി റോഡ് ബസ് സ്റ്റോപ്പിന് ഇടതുവശം ചേർന്ന് നിർത്തണം. വടക്കാഞ്ചേരി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന കുന്നംകുളം - വരവൂർ ഭാഗത്തേക്കുള്ളവ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് , ബോയ്സ് എൽ.പി സ്കൂൾ മുൻവശം, ഓട്ടുപാറ ബസ് സ്റ്റാൻഡിൽ കയറി ബൈപാസ് വഴി കുന്നംകുളം റോഡിലേക്ക് പ്രവേശിക്കണം. കേച്ചേരി- വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ, വടക്കാഞ്ചേരി ഗോൾഡൻ ബേക്കറിക്കു സമീപം, ബോയ്സ് എൽ പി സ്കൂൾ മുൻവശം, ഓട്ടുപാറ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. കുന്നംകുളം - വരവൂർ ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഓട്ടുപാറ ബൈപാസ് റോഡിലേക്ക് പ്രവേശിക്കാതെ ഓട്ടുപാറ ജങ്ഷൻ വഴി ഷൊർണൂർ - തൃശൂർ റോഡിലേക്ക് വന്ന് ഓട്ടുപാറ ബസ് സ്റ്റാൻഡിന് എതിർവശം നിർത്തി , വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ കയറണം. ഷൊർണൂർ - ചേലക്കര ഭാഗത്തു നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ വാഴാനി റോഡ് വഴി എങ്കക്കാട് പുന്നംപറമ്പ് കൂടി പോകണം. മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ വടക്കാഞ്ചേരി ടൗൺ ഒഴിവാക്കണം. കുന്നംകുളം റോഡ്, ഷൊർണൂർ - തൃശൂർ റോഡ്, ഓട്ടുപാറ ബസ് സ്റ്റാൻഡ്, ബൈപാസ് ഉൾെപ്പടെ ഭാഗങ്ങളിൽ ചരക്ക് ലോറികൾ പാർക്ക് ചെയ്യരുത്. ഓട്ടുപാറ ബൈപാസ് റോഡിൻെറ ഇരുവശമുള്ള പാർക്കിങ് ഒഴിവാക്കണം. ഷൊർണൂർ - ചേലക്കര ഭാഗത്ത് നിന്ന് വരുന്ന തടി കയറ്റിയ വാഹനങ്ങൾ വടക്കാഞ്ചേരി ടൗൺ ഒഴിവാക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര ട്രാഫിക് െറഗുലേറ്ററി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, വൈസ്ചെയർമാൻ എം.ആർ. അനൂപ് കിഷോർ, സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.