ഒല്ലൂര്‍ ലയണ്‍സ് ക്ലബ്​ സുവര്‍ണജൂബിലി: ജീവകാരുണ്യ പദ്ധതികൾ ശനിയാഴ്ച തുടങ്ങും

ഒല്ലൂര്‍: ലയണ്‍സ് ക്ലബ് ഒല്ലൂരിൻെറ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം കുറിക്കും. മരത്താക്കര േപ്രാവിഡന്‍സ് ഹോമില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രോവിഡന്‍സ് ഹോമിന് നല്‍ക്കുന്ന ധനസഹായവിതരണം ചീപ്പ് വിപ്പ് കെ. രാജന്‍ നിര്‍വഹിക്കും. ജില്ല ആശുപത്രിയുടെ നവീകരണം, ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിൻെറ പ്രവേശനകവാട നിര്‍മാണം, ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻെറ നിർമാണം തുടങ്ങിയവയാണ് പദ്ധതി. ഭാരവാഹികളായ സി.എ. പോളി, പോള്‍ വാഴക്കാല, സി.പി. പോളി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.