തൃശൂർ: കോർപറേഷൻെറ ഓണാഘോഷത്തിന് കൊഴുപ്പേകാൻ കർഷക നൃത്തത്തിന് മേയറും വനിത കൗൺസിലർമാരും ഒരുങ്ങുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ ഭേദമില്ലെന്നതും ശ്രദ്ധേയമാണ്. മേയർ അജിത വിജയൻ, കോൺഗ്രസ് കൗൺസിലർമാരായ കരോളി ജോഷ്വ, ഷീന ചന്ദ്രൻ, ബി.ജെ.പി. കൗൺസിലർമാരായ വിൻഷി അരുൺകുമാർ, ലളിതാംബിക, സി.പി.എമ്മിലെ ഷീബ പോൾസൺ, പി.സി. ജ്യോതിലക്ഷ്മി, രജനി വിജു എന്നിവരാണ് സംഘാംഗങ്ങൾ. വ്യാഴാഴ്ച ഇവരുടെ റിഹേഴ്സൽ നടന്നു. സെപ്റ്റംബർ ആറിനാണ് കോർപറേഷൻെറ ഓണാഘോഷം. അന്നാണ് ഇവരുടെ നൃത്തം. കോർപറേഷൻ ജീവനക്കാരുടെ ഓണക്കളി, കൗൺസിലർമാരും പങ്കെടുക്കുന്ന പൂക്കള മത്സരം എന്നിവയും സദ്യയും അന്നുണ്ടാകും. കോർപറേഷൻ ജീവനക്കാരുടെ വിവിധ മത്സരങ്ങൾ സെപ്റ്റംബർ മൂന്നിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.