തൃശൂർ: ദലിത്-ആദിവാസി വിഭാഗങ്ങൾക്കുനേരെയുള്ള ആക്രമണം തടയുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കേന്ദ്ര ബജറ്റിലെ വിലക്കയറ്റം സൃഷ്ടിക്കുന്ന ജനവിരുദ്ധ നിലപാടുകൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി ആദായനികുതിവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. ജനറൽ സെക്രട്ടറി എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. വാസു, ഡോ.പി.കെ. ബിജു, കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം ലളിത ബാലൻ, വർഗീസ് കണ്ടംകുളത്തി, എം.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. തെക്കേഗോപുരനടയിൽ നിന്നാരംഭിച്ച മാർച്ചിന് എ. പത്മനാഭൻ, ബിന്ദു പുരുഷോത്തമൻ, എ.എസ്. ദിനകരൻ, കെ.എ. വിശ്വംഭരൻ, കെ.എം. അഷ്റഫ്, പി.എസ്. വിനയൻ, എ.ആർ. കുമാരൻ, കെ.ജെ. ഡിക്സൺ, യു.കെ. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.