പുനഃസംഘടന: മുരളീധരന്‍ മുല്ലപ്പള്ളിയെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തനിക്കുള്ള അതൃപ്തി കെ. മുരളീധരന്‍ എം.പി കെ.പി.സി.സി ആസ്ഥ ാനത്തെത്തി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. ജനപ്രതിനിധികളെ കെ.പി.സി.സി ഭാരവാഹികളാക്കുന്നതിലെ അതൃപ്തിയാണ് മുരളീധരന്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡൻറ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതൃപ്തി വ്യക്തമാക്കി കഴിഞ്ഞദിവസം മുരളീധരന്‍ കെ.പി.സി.സി പ്രസിഡൻറിന് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് നേരിെട്ടത്തിയത്. ജനപ്രതിനിധികളെത്തന്നെ ഭാരവാഹിത്വത്തിലേക്കും കൊണ്ടുവരുന്നതിലൂടെ ഒരുതലത്തിലും അംഗീകാരം ലഭിക്കാതിരിക്കുന്നവര്‍ വീണ്ടും തഴയപ്പെടുമെന്നാണ് മുരളിയുടെ നിലപാട്. ചില ഗ്രൂപ്നേതാക്കളാണ് ജനപ്രതിനിധികളെ വീണ്ടും ഭാരവാഹികളാക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ കെ.പി.സി.സി സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റം നൽകാൻ ഒരുവിഭാഗം ശ്രമിക്കുേമ്പാൾ മറുവിഭാഗം അതിന് ഒരുക്കമല്ല. അതിനാൽ ഇക്കാര്യങ്ങളിൽ ഒരു മാനദണ്ഡം വേണമെന്ന് ചർച്ചയിൽ മുരളി ആവശ്യപ്പെട്ടു. ചുരുക്കംചിലർമാത്രം ചർച്ചചെയ്ത് ഭാവാഹികളുടെ കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനെമടുക്കുന്നതിലെ അതൃപ്തിയും അദ്ദേഹം അറിയിച്ചു. എന്നാൽ, ഭാരവാഹിപ്പട്ടിക അന്തിമമായി അംഗീകരിക്കുംമുമ്പ് കൂടിയാലോചന നടത്തുമെന്ന് മുല്ലപ്പള്ളി മുരളിക്ക് ഉറപ്പുനൽകി. എല്ലാ മുൻ കെ.പി.സി.സി അധ്യക്ഷന്മാരും നിർേദശിക്കുന്ന ഒാരോരുത്തരെ ഭാരവാഹിയാക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. സംഘടനാകാര്യങ്ങളിലെ ആശങ്കയാണ് മുരളീധരൻ പങ്കുവെച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുല്ലപ്പള്ളി മാധ്യമങ്ങേളാട് പറഞ്ഞു. കെ.പി.സി.സിയുമായോ താനുമായോ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമില്ല. ചില കാര്യങ്ങളിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എല്ലാക്കാര്യങ്ങളും മുരളീധരനുമായി ചര്‍ച്ചചെയ്യാറുണ്ടെന്നും പുനഃസംഘടനാവിഷയത്തിൽ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ട കാര്യമിെല്ലന്നും രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. കൂട്ടായ ചർച്ച ഉണ്ടാകുന്നില്ലെന്ന് മുരളി പറഞ്ഞുകാണുമെന്ന് കരുതുന്നില്ല. മുരളീധരൻെറ അഭിപ്രായവും അറിഞ്ഞശേഷമേ പുനഃസംഘടന പൂർത്തീകരിക്കൂെവന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.