അന്തിക്കാട്: പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രദർശനത്തിന് പുറപ്പെട്ട വയോധികയുടെ നാലര പവൻ . പഴുവിൽ വെസ്റ്റ് എസ്.എൻ റോഡിന് സമീപം താമസിക്കുന്ന തൊപ്പിയിൽ വാസുദേവൻെറ ഭാര്യ വിലാസിനിയുടെ (78) മാലയാണ് കവർന്നത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ക്ഷേത്രം റോഡിലേക്ക് കടക്കുന്നതിനിടെയാണ് മോഷ്ടാവ് പിറകിൽ എത്തി മാല കവർന്നത്. സംഭവശേഷം ഇവർ ഓർമ നഷ്ടപ്പെട്ട് റോഡിൽ തളർന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.