കലക്ടറും ചീപ്പ് വീപ്പും പീച്ചി ഡാം സന്ദര്‍ശിച്ചു

പട്ടിക്കാട്. പീച്ചി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ സ്ഥിതിഗത ികള്‍ വിലയിരുത്താനായി കലക്ടറെത്തി. ചീപ്പ്്് വിപ്പ് കെ. രാജനും കലക്ടര്‍ എസ്. ഷാനവാസും പീച്ചി ഡാം സന്ദര്‍ശിച്ചു. ആഗസ്റ്റ്് 15 നാണ് ആദ്യം 77.80 മീറ്റര്‍ ഉയരത്തില്‍ വെള്ളം എത്തിയതോടെ രണ്ട് ഷട്ടറുകള്‍ തുറന്നത്. നിരൊഴുക്ക് തുടര്‍ന്നതോടെ രണ്ട് ഷട്ടറുകള്‍ പത്ത് സൻെറീമീറ്ററായി ഉയര്‍ത്തി. എന്നിട്ടും ജലനിരപ്പ് താഴാതായതോടെയാണ് ശനിയാഴ്ച നാല് ഷട്ടറുകള്‍ 10 സൻെറീ മീറ്റര്‍ വീതം ഉയര്‍ത്തിയത്. ഷട്ടര്‍ തുറന്നെങ്കിലും പുഴയിലെ ജലനിരപ്പ് കാര്യമായി ഉയരാത്തതിനാല്‍ ആശങ്കപ്പെടാനില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അനിതാ വാസു, വൈസ്പ്രസിഡൻറ് അബൂബക്കര്‍ എന്നിവരും കലക്ടറോടൊപ്പമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.