കൂട്ടുകാരുമൊത്ത്​ ക്രിക്കറ്റ്​ കളിക്കുന്നതിനിടെ 12 വയസ്സുകാരനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി

കൊടുങ്ങല്ലൂർ: കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ 12 വയസ്സുകാരനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ച തായി പരാതി. പുല്ലൂറ്റ് ചാപ്പാറ കുഴികണ്ടത്തിൽ ഷിഹാബുദ്ദീൻെറ മകൻ ഷിനാസിനാണ് (12) മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലൂറ്റ് ടി.ഡി.പി.സ്കൂൾ വിദ്യാർഥിയാണ് ഷിനാസ്. സംഭവവുമായി ബന്ധപ്പെട്ട് ചാപ്പാറ പുളിക്കൽ സുധിക്കെതിരെ (55) കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. പ്രതിയുടെ വീടിൻെറ പരിസരത്തെ ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മദ്യ ലഹരിയിലെത്തിയ പ്രതി ഇവിടെ ക്രിക്കറ്റ് കളിക്കാൻ ആര് പറെഞ്ഞടാ എന്ന് ചോദിച്ചുകൊണ്ട് കുട്ടികളെ ഒാടിച്ചുവേത്ര. ഒാടുന്നതിനിടെ ഷിനാസ് ചെളിയിൽ തെന്നി വീഴുകയുണ്ടായി. ഇതിനിടെ കുട്ടിയെ പൊക്കിയെടുത്ത് തൊട്ടടുത്ത വെള്ളക്കെട്ടിലേക്ക് എറിയുകയും ഉപദ്രവിക്കുകയും ചെയ്തതായി പിതാവ് പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് ഒാടിയെത്തിയവർ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. ആദ്യം അത്ര ഗൗനിച്ചില്ലെങ്കിലും പിന്നീട് കുട്ടിക്ക് പനിയും ശാരീരിക പ്രയാസങ്ങളും വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.