ചേലക്കരയിൽ 57 സ്കൂളുകൾക്ക് ലാപ്ടോപ്പും പ്രൊജക്്ടറും

ചേലക്കര: നിയോജകമണ്ഡലത്തിലെ 57 സ്കൂളുകള്‍ക്ക് ലാപ്ടോപും പ്രൊജക്ടറും അനുവദിച്ചു. സര്‍ക്കാര്‍ എയ്‌ഡ്‌ഡ് മേഖലയില െ 57 എല്‍.പി, യു.പി സ്കൂളുകളില്‍ സ്മാര്‍ട്ട്‌ ക്ലാസ് മുറികള്‍ സജ്ജമാക്കുന്നതിന് 377 ലാപ്ടോപുകളും 143 പ്രൊജക്ടറുകളും 377 സ്പീക്കറുകളുമാണ് അനുവദിച്ചതെന്ന് യു.ആര്‍. പ്രദീപ്‌ എം.എല്‍.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി സഹായത്തോടെ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രച്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍) കേരള മുഖേനയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. ഇതോടെ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്‌ഡഡ് മേഖലയിലെ എല്‍.പി, യു.പി സ്കൂളുകള്‍ ഹൈസ്കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവ സ്മാര്‍ട്ട്‌ ക്ലാസ് മുറികള്‍ ആയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.