മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡി.സി.എ

തൃശൂർ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഓപൺ സ്കൂളിൻെറ ഭാഗമായി ഡി.സി.എ ( ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക ്കേഷൻ ) കോഴ്സ് തുടങ്ങുന്നു. ആഗസ്റ്റ് 26 നു മുമ്പായി http://www.scolekerala.org വഴി ഓൺലൈൻ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. പ്ലസ് ടു , വി.എച്ച്.എസ്.ഇ, ഡിഗ്രി കോഴ്സുകൾ തുടരുന്നവർക്ക് കൂടി സൗകര്യാർഥമാണ് ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. 70 സീറ്റാണ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ചിട്ടുള്ളത്. ആറു മാസമാണ് കോഴ്സ് കാലാവധി. ഫോൺ: 9447271466, 9495421594, 0487 2 320105, scolekerala.org. നിലമ്പൂരിലെ ദുരിതാശ്വാസ മേഖലകളിലേക്ക് സഹായവുമായി ആക്ട്സ് തൃശൂര്‍: മലപ്പുറത്തെ പ്രളയദുരിതാശ്വാസ മേഖലകളിലേക്ക് സഹായങ്ങളുമായി ആക്ട്സ് പുറപ്പെട്ടു. പ്രകൃതി ദുരന്തബാധിതര്‍ക്കായി ആക്ട്സിൻെറ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി സമാഹരിച്ച അവശ്യവസ്തുക്കളാണ് നിലമ്പൂരിലേക്ക് കൊണ്ടു പോയത്. ജില്ല കലക്ടറും ആക്ട്സ് പ്രസിഡൻറും കൂടിയായ എസ്. ഷാനവാസ് ഫ്ലാഗ് ഓഫ് ചെയ്തു. ആക്ട്സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മല്‍, ജില്ല സെക്രട്ടറിമാരായ സുനില്‍ പാറമ്പില്‍, ലൈജു സെബാസ്റ്റ്യന്‍, വൈസ് പ്രസിഡൻറ് ടി.എ. അബൂബക്കര്‍, വര്‍ക്കിങ് പ്രസിഡൻറ് എം.കെ. വര്‍ഗീസ്, ട്രഷറര്‍ ലോനപ്പന്‍ പന്തല്ലൂക്കാരന്‍ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.