ചെറുതുരുത്തി: പൈങ്കുളം റോഡിലെ റെയിൽവേ ഗേറ്റ് ഒരു മുന്നറിയിപ്പില്ലാതെ അടച്ചിട്ടതിനെ തുടർന്ന് ജനങ്ങൾ പെരുവഴിയ ിലായി. കൊച്ചിൻ പാലത്തിന് സമീപം മുതൽ ഗുഡ്സ് ട്രെയിനിൽ പുതിയ റെയിൽ ഇറക്കുന്നതിൻെറ ഭാഗമായാണ് വൈകീട്ട് നാല് മുതൽ പൈങ്കുളം റെയിൽവേ ഗേറ്റ് അടച്ചിട്ടത്. നിരവധി ബസുകളും ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും ഇരുവശത്തുമായി നിന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. വണ്ടികൾക്ക് തിരിച്ചു പോകുവാൻ സൗകര്യം ഇല്ലാത്തതിനാൽ ആളുകൾ ബസിൽനിന്ന് ഇറങ്ങി നിൽക്കാൻ തുടങ്ങി. അധികൃതർക്ക് എപ്പോൾ ഗേറ്റ് തുറക്കുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അഞ്ചേ മുക്കാലോടെയാണ് ഗേറ്റ് തുറന്നത്. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡുകൾ വെക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.