സ്വയംതൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം

വടക്കാഞ്ചേരി: അമ്മ ചാരിറ്റബിൾ സൊസൈറ്റി ആരംഭിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൻെറ ഉദ്ഘാടനവും സ്നേഹസംഗമ വും 20ന് രാവിലെ 11ന് മംഗലം എ.കെ.ജി നഗറിൽ സംഘടിപ്പിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്നേഹസംഗമവും ഓഫിസ് ഉദ്ഘാടനവും രമ്യഹരിദാസ് എം.പി നിർവഹിക്കും. സ്വയം തൊഴിൽ പരിശീലന കേന്ദ്രം അനിൽ അക്കര എം.എൽ.എയും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷും ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡൻറ് കുമാരി കൃഷ്ണൻകുട്ടി, സെക്രട്ടറി ഓമന വർഗീസ്, ട്രഷറർ പങ്കജം കൃഷ്ണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.