എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കർഷകദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്തംഗം റോസി പോൾ ഉദ്ഘാടനം ചെയ്തു. പ്രിൻസി പ്പൽ സി.എം. പൊന്നമ്മ അധ്യക്ഷത വഹിച്ചു. തയ്യൂർ സഹകരണ ബാങ്ക് പ്രസിഡൻറും കർഷകനുമായ വേലുക്കുട്ടി, ശുദ്ധജല മത്സ്യകർഷകനായ ശ്രീനിഷ് വലിയപറമ്പിൽ, പുരാതന കാർഷിക സാമഗ്രികൾ സമാഹരിച്ച് സൂക്ഷിക്കുന്ന പി.ബി. ജേക്കബ്, ക്ഷീരകർഷകൻ എൻ.ഡി. സുരേഷ് എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപകൻ എ.എ. അബ്ദുൽ മജീദ്, സ്റ്റാഫ് സെക്രട്ടറി ടി.സി. സജീവ്, അധ്യാപകരായ സി.ആർ. വർഗീസ്, റംസി കെ. ആൻറണി എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ വി. ബിനു, ലീഡർമാരായ മുഹമ്മദ് അജ്മൽ, ഹൃദ്യ സാഗർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.