തൃശൂര്‍: 370ാം വകുപ്പ് റദ്ദ് ചെയ്ത് കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയത് ബി.ജെ.പി ഭരണം മൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് എം.കെ. അസ്ലം. കശ്മീരില്‍ ഭരണഘടനയും ജനാധിപത്യവും കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സി.എ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.കെ. വാസു, ജില്ല സെക്രട്ടറിമാരായ ഹംസ എളനാട്, എം.വി. വിജയന്‍, നവാസ് എടവിലങ്ങ്, ബില്‍ഡിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. കുഞ്ഞിപ്പ, ഷെഫീര്‍ കാരുമാത്ര, ജമാല്‍ മാള, കെ.എ. സദറുദ്ദീന്‍, അഷ്‌റഫ് മങ്ങാട്, സി.ആര്‍. ഹനീഫ, ഷെമീറ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.