തൃശൂർ: ലൈഫ് പദ്ധതി അവലോകനത്തിനായി വിളിച്ച കർമസമിതി യോഗത്തിൻെറ തുടക്കത്തിൽ മേയറുടെയും സെക്രട്ടറിയുടെയും അഭാവത്തെ ചൊല്ലി കോൺഗ്രസ് അംഗം എ. പ്രസാദും ഡെപ്യൂട്ടി മേയർ പി. റാഫി ജോസും കൊമ്പുകോർത്തു. കോർപറേഷനിൽ ലൈഫ് പദ്ധതി നിലച്ചിരിക്കുകയാെണന്നും പദ്ധതി വിലയിരുത്താൻ വിളിച്ച കർമസമിതി യോഗം ഭരണസമിതി പ്രഹസനമാക്കിയെന്നും പ്രസാദ് ആരോപിച്ചു. മേയറുടെയും സെക്രട്ടറിയുടെയും അഭാവം ഇതിന് തെളിവാെണന്നും പ്രസാദ് പറഞ്ഞു, മേയറുടെ നടപടി അപലപനീയമാണ്. ഉച്ചക്ക് രണ്ട് വരെ മേയർ ഓഫിസിൽ ഉണ്ടായിരുന്നു. യോഗം പ്രഹസനമാക്കാനാണ് മേയർ ശ്രമിച്ചത്. പദ്ധതി സംബന്ധിച്ച് സി.പി.എമ്മിലെ ആഭ്യന്തര തർക്കത്തിൻെറ പേരിൽ ഒരു കടമ കഴിക്കൽ മാത്രമാണ് യോഗം. പാവപ്പെട്ടവർക്ക് സ്ഥലവും വീടും നൽകാമെന്നു പറഞ്ഞ് കോർപറേഷൻ പറ്റിച്ചിരിക്കുകയാണ്-പ്രസാദ് കുറ്റപ്പെടുത്തി. മേയറുടെ അഭാവത്തിൽ ഡെപ്യൂട്ടി മേയറായിരുന്നു അധ്യക്ഷൻ. ഇതിനെയും പ്രസാദ് കുറ്റെപ്പടുത്തി. ഇത് ഡെപ്യൂട്ടി മേയറെ ചൊടിപ്പിച്ചു. ചട്ടപ്രകാരമാണ് താൻ അധ്യക്ഷത വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസാദ് കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. അച്ഛൻ ആശുപത്രിയിലായതിനാൽ മേയർ അവിടെയാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. മേയർ ആശുപത്രിയിലാെണങ്കിൽ തൻെറ പരാമർശം പിൻവലിക്കാമെന്നായിരുന്നു ഇതിന് പ്രസാദിൻെറ മറുപടി. മേയർ ഈ സമയത്തു വില്ലടത്ത് മന്ത്രി സുനിൽകുമാറിന് ഒപ്പം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരോട് അന്വേഷിക്കാം. ഡെപ്യൂട്ടി മേയർ നുണ പറയുകയാണ്- പ്രസാദ് ആരോപിച്ചു. അതിനിടെ മേയർ യോഗത്തിനെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.