എൻജിന് മുകളിൽ തെങ്ങോല വീണു; മങ്കരയിൽ ട്രെയിൻ നിർത്തിയിട്ടു പത്തിരിപ്പാല (പാലക്കാട്): ട്രെയിൻ എൻജിന് മുകളിലെ വൈദ്യുതിലൈനിലേക്ക് ടച്ച് ചെയ്യുന്ന പാേൻറാ ഗ്രാഫിൽ തെങ്ങോല പൊട്ടിവീണതോടെ ഇൻറർസിറ്റി എക്സ്പ്രസ് മങ്കരയിൽ ഒന്നര മണിക്കൂറോളം പിടിച്ചിട്ടു. മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഇൻറർസിറ്റി എക്സ്പ്രസാണ് ചൊവ്വാഴ്ച വൈകീട്ട് 5.35 മുതൽ 7.15 വരെ മങ്കര റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത്. പാലക്കാട് നിന്ന് മെയിൻറനൻസ് വിഭാഗം എത്തി ഓല വേർപെടുത്തിയശേഷമാണ് യാത്ര തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.