ശിഹാബ് തങ്ങൾ അനുസ്​മരണം ബി.ജെ.പി ഇന്ത്യയിൽ വിദ്വേഷ രാഷ്​​ട്രീയം വളർത്തുന്നു- എം.കെ. മുനീർ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പത്താംചരമ വാർഷിക ദിനത്തിൽ മുസ്​ലിംലീഗ് തൃശൂർ ജില്ലാ കമ്മി

തൃശൂർ: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഇന്ത്യയിൽ വിദ്വേഷ രാഷ്ട്രീയം വളർത്തുകയാണെന്ന് നിയമസഭ കക്ഷി ഉപനേതാവ് ഡോ.എം.കെ. മുനീർ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ പത്താംചരമ വാർഷിക ദിനത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തിൽ മനുഷ്യരെ നോക്കികാണുന്ന കാലത്താണ് ജാതിയും മതവും നോക്കാതെ ശിഹാബ് തങ്ങൾ എല്ലാവരെയും ചേർത്തുപിടിച്ചത്. എസ്.ഡി.പി.ഐക്കാർക്കെതിരെ എക്കാലത്തും ശകതമായ നിലപാടാണ് ശിഹാബ് തങ്ങളും മുസ്ലിംലീഗും എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ചന്ദ്രിക പത്രാധിപർ സി.പി. സെയ്തലവി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്. ഹംസ, സി.എച്ച്. റഷീദ്, സെക്രട്ടറിയേറ്റ് അംഗം ഇ.പി. കമറുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ, സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.