തൃശൂര്‍: വൈജ്ഞാനിക സാഹിത്യത്തെക്കൂടി കുട്ടികളുടെ വായനയില്‍ ഉള്‍പ്പെടുത്തണമെന്ന് സാഹിത്യകാരന്‍ സി.ആര്‍. ദാസ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറിലെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പൽ സുജാത മേനോന്‍ അധ്യക്ഷത വഹിച്ചു. അധ്യാപികയായ ഐ.കെ. രത്നവല്ലിയെ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ മീര സത്യന്‍, മലയാളവിഭാഗം മേധാവി പി.എസ്. ഗീത, മാനേജ്മൻെറ് കമ്മിറ്റി അംഗം വി. രാമചന്ദ്രന്‍, സ്കൂള്‍ ലൈേബ്രറിയന്‍ പി.പി. ജയരാജന്‍, പ്രൈമറി വിഭാഗം മേധാവി രമണി ചന്ദ്രശേഖരന്‍, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈേബ്രറിയന്‍ സി.ജി. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.