പുത്തൻകടപ്പുറത്ത് കടയ്​ക്കു തീ പിടിച്ചു

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് ബേബി റോഡിൽ ചിന്നാലി ഹൈദ്രോസ്‌ കുട്ടിയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്ക്ക് തീ പിടിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഹൈദ്രോസ്കുട്ടി കടയടച്ച് പ്രാർഥനക്കായി പള്ളിയിലേക്ക് പോയതായിരുന്നു. മേശയിലുണ്ടായിരുന്ന 50,000 രൂപയും കടയിലെ സാധനങ്ങളും കത്തിനശിച്ചു. സോഡ കുപ്പികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് കത്തുന്നത് കണ്ടത്. പരിസരവാസികൾ ചേർന്നാണ് തീ അണച്ചത്. വൈദ്യുതി ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.