മാല കവർന്ന കേസിൽ യുവതി പിടിയിൽ

കുന്നംകുളം: വെള്ളം ചോദിച്ചെത്തി കടയുടമയുടെ . പെരുമ്പിലാവ് ആൽത്തറ കണ്ടഞ്ചിറ വീട്ടിൽ ലീല (38)യെ സി.ഐ കെ.ജി സരേഷ്, എസ് .ഐ യു.കെ. ഷാജഹാൻ എന്നിവർ അറസ്റ്റ് ചെയ്തു. അടുപ്പൂട്ടി പുലിക്കോട്ടിൽ വറതപ്പൻെറ അഞ്ച് പവൻെറ കുരിശു മാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വാടാനപ്പളളിയിലെ ജ്വല്ലറിയിൽ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടക്കാർ പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ ഏൽപിക്കുകയായിരുന്നു. യേശുദാസ് റോഡിലെ വാപ്പാ ബസാറിലുള്ള വറതപ്പൻെറ ഉടമസ്ഥയിലുള്ള പെട്ടിക്കടയിൽ നിന്നാണ് ചൊവ്വാഴ്ച യുവതി മാല കവർന്നത്. ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.ഭക്ഷണം കഴിക്കുമ്പോൾ മേശയുടെ വലിപ്പിൽ മാല ഊരിവെക്കുക പതിവാണ്. ഈ സമയത്താണ് യുവതി വെള്ളവും ഗ്ലാസും ചോദിച്ച് എത്തിയത്. അത് എടുക്കുന്നതിനിെട മേശക്കുള്ളിൽ നിന്ന് മാല മോഷ്ടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.