പബ്ലിക് ലൈബ്രറി ജീവനക്കാരുടെ സമരം സമാപിച്ചു

തൃശൂർ: ജീവനക്കാർക്ക് പ്രമോഷൻ പോലും നൽകാതെ തുച്ഛമായ ശമ്പളത്തിന് ജോലിയെടുപ്പിക്കുന്നതിന് എതിരെ പബ്ലിക് ലൈബ്രറി എംപ്ലോയീസ് യൂനിയൻ നടത്തിയ പ്രതിഷേധ ധർണ സമാപിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തി‍ൻെറ ആഴം മനസ്സിലാക്കി പ്രശ്നം പരിഹാരിക്കാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എ. സിയാവുദീൻ പറഞ്ഞു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി കല, ബെഫി പ്രസിഡൻറ് ടി. നരേന്ദ്രൻ, കെ.എം.ആർ.എസ്.എ നേതാവ് സതീശൻ, സി.പി.എം ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.