തൃശൂർ: സി.പി.എം. ജില്ല സെക്രേട്ടറിയറ്റ് അംഗവും കോളജ് അധ്യാപക സംഘടനയുടെ നേതാവുമായിരുന്ന പ്രഫ. എം. മുരളീധരൻെറ ഒന് നാം ചരമ വാർഷികം വെള്ളിയാഴ്‌ച. പാർട്ടി തൃശൂർ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച രാവിലെ പത്തിന് സാഹിത്യ അക്കാദമി ഹാളിൽ അനുസ്‌മരണസമ്മേളനം നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷണൻ ഫോട്ടോ അനാഛാദനവും ജില്ല സെക്രട്ടറി എം.എം. വർഗീസ് സ്‌മരണിക പ്രകാശനവും നടത്തും. ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകും. മുരളി മാഷ് അനുസ്‌മരണ സമിതിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് അഞ്ചിന് റീജനൽ തിയറ്ററിൽ മുരളി മാഷ് സ്‌മൃതി മന്ത്രി സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. പ്രഫ. എം മുരളീധരൻ ഫൗണ്ടേഷൻെറ ലോഗോ പ്രകാശനം സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്‌ണൻ നിർവഹിക്കും. 'ജനാധിപത്യത്തിൻെറ പ്രതിസന്ധിയും നവസമീപനത്തിൻെറ അനിവാര്യതയും' എന്ന വിഷയത്തിൽ പ്രഫ. കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും. ജയരാജ് വാര്യർ അനുസ്‌മരണ പ്രഭാഷണം നടത്തും. വീത്ത്‌രാഗ് ഗോപിയും പി.കെ. സുനിൽകുമാറും ഗസൽ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.