പഴയന്നൂർ: പൊലീസിനേയും വീട്ടുകാരേയും വട്ടം കറക്കി നാടുചുറ്റിക്കൊണ്ടിരുന്ന യുവാവിനെ കണ്ടെത്തിയതും ട്രെയിനി ൽനിന്ന് തന്നെ. ദിവസത്തിൽ ഒരു നേരം സുഭിക്ഷമായും മറ്റു സമയങ്ങളിൽ ലഘുഭക്ഷണം കഴിച്ചും ട്രെയിനിൽ കറങ്ങിയത് 12 ദിവസം. യാത്രക്കിടയിൽ വീടിനടുത്തെത്തിയിട്ടും ഇറങ്ങിയില്ല ഒടുവിൽ സുഹൃത്തിൻെറ കണ്ണിൽ പെട്ടതോടെ പിടിവീണു. പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി പത്തനാപുരം കടയ്ക്കാമൺ പാണുവേലിൽ മണ്ണിൽ സാബു ജോസഫിൻെറ മകൻ സെറിൽ സാബുവിനെയാണ് ബുധനാഴ്ച ട്രെയിനിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 18 നാണ് സെറിൽ അപ്രക്ത്യക്ഷനാവുന്നത്. പിന്നീട് മുംബൈ, ഗോവ, വീണ്ടും മുംബൈ തിരിച്ച് കന്യാകുമാരി എത്തി അവിടെനിന്ന് എ.ടി.എം ഉപയോഗിച്ചപ്പോഴാണ് വീണ്ടും പൊലീസിന് സൂചന ലഭിക്കുന്നത്. പൊലീസ് സംഘം കന്യാകുമാരിക്ക് തിരിച്ചതും സെറിൽ വീണ്ടും കൊല്ലം വഴി തിരിച്ച് യാത്ര ചെയ്തു. വീടിനടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ഇറങ്ങിയില്ല. ഉറങ്ങിപ്പോയി എന്നാണ് ഇയാൾ പറയുന്നത്. ഒടുവിൽ ആലുവയിൽ വെച്ച് സുഹൃത്തിൻെറ കണ്ണിൽപെട്ടു. പിടികൊടുക്കാതെ മറഞ്ഞു. പൊലീസ് എല്ലാ റെയിൽവേ സ്റ്റേഷനിലേക്കും വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് കണ്ടെത്തി. 13 ദിവസം കൊണ്ട് താടിവളർത്തി ചെറിയ രൂപമാറ്റം വരുത്തിയിരുന്നു. പിന്നീട് പഴയന്നൂരിൽ നിന്നുള്ള അന്വേഷണ സംഘം സെറിലിനേയും കൊണ്ട് പഴയന്നൂർക്ക്. എന്തിനായിരുന്നു ഒളിച്ചോട്ടം എന്നത് ഇയാൾ വെളിപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.