ചെറുതുരുത്തി: പൈങ്കുളം രാമചാക്യാരുടെ 39ാമത് അനുസ്മരണദിനം ആചരിച്ചു. കലാമണ്ഡലം കൂത്തമ്പലത്തിൽ പുഷ്പാർച്ചന നടന് നു. അനുസ്മരണ സമ്മേളനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരയണൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. 'കൂടിയാട്ടത്തിലെ ആട്ട പ്രകാരങ്ങൾ' എന്ന വിഷയത്തിൽ ഡോ. പി. വേണുഗോപാൽ, 'കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങൾ' എന്ന വിഷയത്തിൽ ഡോ. ശ്രീദേവി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ഏറ്റുമാനൂർ പി. കണ്ണൻ മുഖ്യാതിഥിയായി. അനുസ്മരണ പ്രഭാഷണം കിള്ളിമംഗലം കുഞ്ചു വാസുദേവൻ നടത്തി. കലാമണ്ഡലം പ്രഭാകരൻ, ഡോ. വി.കെ. വിജയൻ, ശിവൻ നമ്പൂതിരി, രാമചാക്യാർ, ഗിരിജാദേവി, ഈശ്വരനുണ്ണി, ശൈലജ, കനകകുമാർ, കൃഷ്ണണേന്ദു എന്നിവർ സംസാരിച്ചു. കലാമണ്ഡലം രാഹുൽ അരവിന്ദ് അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പകയും കലാമണ്ഡലം ഗോപിക അവതരിപ്പിച്ച നങ്ങ്യാർ കൂത്തും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.