മുളങ്കുന്നത്തുകാവ്: പാർളിക്കാട് നടരാജഗിരി ശ്രീബാലസുബ്രമണ്യക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണവും തിലകഹോമവും ക്ഷേത്രം മേൽശാന്തി വിനുവിൻെറ മുഖ്യ കാർമികത്വത്തിൽ നടന്നു. പുലർച്ചെ അഞ്ചിന് തുടങ്ങിയ ബലിതർപ്പണത്തിന് വൻ തിരക്കായിരുന്നു. ബലിദർപ്പണത്തിന് എത്തിയവർക്ക് ലഘുഭക്ഷണം തയാറാക്കിയിരുന്നു. ക്ഷേത്രം പ്രസിഡൻറ് എം.എസ്. ധർമരാജൻ, സെക്രട്ടറി ടി.ആർ.രാജേഷ് എന്നിവർ നേതൃത്വം നൽകി. വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ചൂണ്ടൽ കാഞ്ഞിരക്കോട്ട് ഇല്ലത്ത് പരമേശ്വരൻ ഇളയത് മുഖ്യകാർമികത്വം നൽകി. തില ഹോമത്തിന് ക്ഷേത്രം മേൽശാന്തി പ്രസന്നൻ തിരുമേനി കാർമികത്വം വഹിച്ചു. ഉത്രാളിക്കാവ് ദേവസ്വം ഓഫിസർ വി. മുരളി ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് രാജേഷ് പള്ളിമണ്ണ , മാതൃസമിതി പ്രസിഡൻറ് ചന്ദ്രിക കാഞ്ഞിരക്കോട്, ഗിരിജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.