കർക്കടക വാവ് ബലിതർപ്പണം

എരുമപ്പെട്ടി: കോട്ടപ്പുറം മണ്ണത്രക്കാവ് ശിവക്ഷേത്രത്തിൽ പുലർച്ചെ അഞ്ച് മുതൽ നടന്നു. ക്ഷേത്രം ശാന്തി കൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. കരിയന്നൂർ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടന്ന വാവ് ബലിതർപ്പണ ചടങ്ങുകൾക്ക് കൊപ്പം രാധാകൃഷ്ണൻ കാർമികത്വം വഹിച്ചു. തെരുവുനായ് കുറകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രികർക്ക് പരിക്ക് എരുമപ്പെട്ടി: തൊരുവ് നായ് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രികർക്ക് പരിക്കേറ്റു. മരത്തംക്കോട് തോട്ടുങ്ങൽ വീട്ടിൽ ജാസിൽ (19), വെള്ളറക്കാട് പടിഞ്ഞാറക്കര വീട്ടിൽ ഷാജു (22) എന്നിവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30ന് വെള്ളറക്കാട് തേജസ് കോളജിന് സമീപമാണ് അപകടം. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.