ദേശീയപാതയോരത്ത് മാലിന്യം തള്ളൽ വർധിക്കുന്നു; കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ

ഒല്ലൂര്‍: മരത്താക്കര-നടത്തറ ദേശീയപാതയോരത്ത് മാലിന്യം തള്ളൽ വീണ്ടും വർധിച്ചു. നേരത്തെ ഇവിടെ നാട്ടുകാർ കാവൽ നിൽ ക്കാൻ തുടങ്ങിയതോടെ മാലിന്യം തള്ളലിന് ഒരുപരിധിവരെ പരിഹാരമായിരുന്നു. മാലിന്യം തള്ളുന്ന പല വാഹനങ്ങളെയും പിടികൂടാനും പൊലീസിന് കൈമാറാനും കഴിഞ്ഞു. മാലിന്യം തള്ളൽ കുറഞ്ഞതോടെ നാട്ടുകാരുടെ ജാഗ്രതയും കുറഞ്ഞു. ഇതോടെ വീണ്ടും മാലിന്യം തള്ളലും വർധിച്ചു. ഈ സാഹചര്യത്തില്‍ കോര്‍പറേഷനും പഞ്ചായത്തുകളും റോഡില്‍ നിരീക്ഷണ കാമറ സ്ഥാപിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പുത്തൂര്‍ പഞ്ചായത്തിൻെറയും നടത്തറ പഞ്ചായത്തിൻെറയും ഭാഗങ്ങളിലുടെ ദേശീയപാത കടന്നു പോകുന്നുണ്ട്. ഇവിടെയും കാമറകള്‍ സ്ഥാപിച്ചാല്‍ മാത്രമെ മാലിന്യ പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.