ശുദ്ധജല ക്ഷാമം പരിഹരിക്കാൻ മഹല്ല് കമ്മിറ്റി

ചാവക്കാട്: കടപ്പുറം വട്ടേക്കാട് മേഖലയില്‍ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാര ശ്രമവുമായി മഹല്ല് കമ്മിറ്റി. മ ഹല്ല് കമ്മിറ്റിയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ ജല സ്രോതസ്സുകള്‍ നിർമിക്കുകയാണ് ആദ്യ നടപടി. ശുദ്ധജലം ലഭ്യമാവുമെങ്കില്‍ മഹല്ല് തലത്തില്‍ പൊതുയോഗം വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷ സമ്മതപ്രകാരം കിണര്‍, കുളം, കുഴല്‍കിണര്‍ എന്നിവ നിര്‍മിക്കും. മഹല്ല് പ്രസിഡൻറ് എം.എ. അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വട്ടേക്കാട് ജുമാഅത്ത് മഹല്ല് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജൂലൈ 14 ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും വട്ടേക്കാട് ഹിദായത്തുല്‍ ഇസ്ലാം മദ്്റസ അധ്യാപക രക്ഷാകതൃ യോഗവും മദ്റസയില്‍ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.വി. ഇഖ്ബാല്‍, ട്രഷറര്‍ എ. അബ്ദുള്ളമോന്‍, വൈസ് പ്രസിഡൻറുമാരായ പി.പി. സെയ്തു, സി.പി. ഹൈദ്രോസ് കോയ തങ്ങള്‍, ജോ. സെക്രട്ടറിമാരായ വി. ശംസു, കെ.വി. ഷാഹുല്‍ ഹമീദ്, ഭാരവാഹികളായ വി.എം. ഹനീഫ, ആര്‍.എം. മുഹമ്മു, വി.കെ. അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.