ധനസഹായം കൈമാറി

കുന്നംകുളം: കാഴ്ചയില്ലാത്തവരുടെ പുനരധിവാസത്തിന് കുന്നംകുളം ബഥനി സൻെറ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ ധന സഹായം നൽകി. ലൈല ഷാജിയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ സ്ഥാപനം രണ്ട് വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പത്ത് കാഴ്ചവൈകല്യമുള്ള സ്ത്രീകൾ സ്ഥാപനത്തിൽ സ്ഥിരതാമസക്കാരാണ്. സംഗീത ക്ലാസുകൾ നടത്തിയും സ്കൂളുകളിൽ സംഗീത പരിപാടികൾ നടത്തിയുമാണ് ദൈനംദിനചെലവുകൾക്ക് ഇവർ വരുമാനം കണ്ടെത്തുന്നത്. കുട്ടികളിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയാണ് കൈമാറിയത്. സ്കൂൾ മാനേജർ ഫാ. സോളമൻ, പ്രിൻസിപ്പൽ ഫാ. പത്രോസ്, അധ്യാപകൻ എം. രാംദാസ്, പ്യൂൺ ശരവണൻ, ഏഴാം ക്ലാസ് വിദ്യാർഥികളായ പാർവതി, നിയ, ദിൽരൂപ്, സിദ്ധാർഥ് എന്നിവരാണ് സ്ഥാപനത്തിലെത്തി യത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.