കടപ്പുറം പഞ്ചായത്തിൻെറ ഇഫ്താർ സ്നേഹസംഗമം ചാവക്കാട്: കടപ്പുറം പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ ഇഫ്താർ സ്നേഹ സംഗമം നടത്തി. പ്രസിഡൻറ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി. മുസ്താഖലി, ഷാജിത ഹംസ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ഡി. വീരമണി, വി.എം. മനാഫ്, അംഗങ്ങളായ എം.കെ. ഷൺമുഖൻ, റസിയ അമ്പലത്ത്, ഷരീഫ കുന്നുമ്മൽ, ഷാലിമ സുബൈർ, പി.എം. മുജീബ്, പി.എ. അഷ്ക്കറലി, ശ്രീബ രതീഷ്, റഫീഖ, പി.വി. ഉമ്മർ കുഞ്ഞി, പഞ്ചായത്ത് സെക്രട്ടറി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്ഥലം മാറിപ്പോകുന്ന പഞ്ചായത്ത് അസി. സെക്രട്ടറി ഉണ്ണികൃഷ്ണൻ, തൊഴിലുറപ്പ് എൻജിനീയർ നദീദ എന്നിവർക്ക് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.