പട്ടയത്തിന് വേണ്ടി മലയോര സംരക്ഷണ സമിതിയുടെ കുടിയേറ്റയാത്ര

ഒല്ലൂര്‍: ഒല്ലൂര്‍ നിയോജകമണ്ഡത്തിൽ മലയോരമേഖലയിലെ കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യാത്തതില്‍ പ്രത ിഷേധിച്ച് വ്യാഴാഴ്ച മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് കുടിയേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയമതടസ്സങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇവര്‍ക്ക് പട്ടയം നല്‍കാതിരിക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന ചതിയാണെന്ന് സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. വലിയ പ്രചാരണം നല്‍കി നടത്തുന്ന പട്ടയമേളകള്‍ എല്ലാം തന്നെ കര്‍ഷകരെ ഒഴിവാക്കിക്കൊണ്ടുള്ളതാണെന്നും ഫാ. ജോര്‍ജ് കണംപ്ലാക്കല്‍, കെ.കെ. ജോര്‍ജ് കാക്കശ്ശേരി എം.വി. ചന്ദ്രന്‍, എം.കെ. ജോയ്, പി.കെ. ഗോപി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.