പട്ടിക്കാട്: വീട്ടുകാരെ ആക്രമിച്ച് കുടിയൊഴുപ്പിച്ച സംഭവത്തില്‍ ജനകീയ സമരസമിതി രുപവത്കരിച്ച് സമരത്തിനൊരുങ ്ങുന്നു. താമസക്കാരായ സ്ത്രീകളെ ആക്രമിച്ച് സ്ഥലം പിടിച്ചെടുത്ത സംഭവത്തില്‍ പീച്ചി പൊലീസ് ഇടപെടുന്നില്ലെന്നും രാഷ്്ട്രീയ പാര്‍ട്ടികള്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തിരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം സമരസമിതിക്ക് രൂപം നല്‍കി. സമരസമിതി ഭാരവാഹികളായി കെ. ശിവരാമന്‍, ടി.കെ. വാസു, കേരളം മത്തായി, ഔസേപ്പ് പതിലോട്ട്, ബെന്നി കൊടിയാട്ടില്‍ എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് താമസക്കാരെ ബലം പ്രയോഗിച്ച് മാറ്റിയശേഷം കെട്ടിടം ഇടിച്ച് നിരപ്പാക്കിയതും ഇവിടെ ഉണ്ടായിരുന്ന കിണർ മൂടിയതും. സ്ഥലത്തെ പ്രമുഖ വ്യാപാരസ്ഥാപനത്തിന് വേണ്ടിയാണ് നടപടിയെന്നും പൊലീസ് വേണ്ടവിധം നടപടികള്‍ സ്വീകരിച്ചില്ലെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.