കൊടുങ്ങല്ലൂർ: 'ഒാൺലൈൻ നാട്ടുചന്ത'വാട്ട്സ് ആപ്പിൽനിന്ന് നാട്ടിലിറങ്ങുന്നു. പഴയകാല കൊടുക്കൽ വാങ്ങലുകൾക്ക് പ്രാമുഖ്യം നൽകുന്ന തനത് നാടൻ ഇനങ്ങളുടെ വിപണന കേന്ദ്രമാണ് ലക്ഷ്യം. അതോടൊപ്പം പ്രദേശിക ഉൽപന്നങ്ങൾക്ക് നാട്ടിലൊരു വിപണിയും. ഇൗ രീതികളിലുള്ള ക്രയവിക്രയം നടന്നുവന്ന വാട്ട്സ് ആപ്പ് വേദിയാണ് ലൈവ് ചന്തയായി മാറുന്നത്. മാസങ്ങൾക്ക് മുമ്പ് എം.എസ്. ഉണ്ണികൃഷ്ണൻെറ നേതൃത്വത്തിൽ തുടങ്ങിയ 'നാട്ടുചന്ത'ഗ്രൂപ്പ് വലിയ സ്വീകാര്യതയിലാണ് മുന്നോട്ട് പോകുന്നത്. ഇരുനൂറിലേറെ അംഗങ്ങളുള്ള വാട്ട്സ് ആപ്പ് വിപണിയിൽ വളർത്തു മൃഗങ്ങൾ, ഭക്ഷ്യ സാധനങ്ങൾ, പചക്കറി തുടങ്ങിയ വിവിധ ഇനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ സജീവമായിരുന്നു. ഇതാണ് നാട്ടുചന്ത പൊതുവിപണിയെന്ന ചിന്ത രൂപമെടുത്തത്. ജില്ലയിലെ മതിലകത്ത് ഫീനിക് സ്്റ്റഡി സൻെററിന് സമീപമാണ് ആഴ്ച ചന്തയുടെ വേദി. ജൂൺ രണ്ടിന് രാവിലെ 11ന് തുടങ്ങും. കൂട്ടായ്മയിലെ അംഗങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്ന ൈജവ പച്ചക്കറികളും വീട്ടിൽ ഉണ്ടാക്കുന്ന നോമ്പ് തുറ വിഭവങ്ങൾ ഉൾപ്പെടെയുളള വൈവിധ്യങ്ങളായ ഭക്ഷ്യയിനങ്ങൾ, വിവിധ തരം അച്ചാറുകൾ, പത്തിരി, പാലപ്പം, ഗോതമ്പ് പൊറോട്ട, ചപ്പാത്തി, ബിരിയാണി, വിവിധ കേക്ക്, ബേക്കറി സാധനങ്ങൾ, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം സ്നാക്സ്, പുഡിങ്, ഉപ്പിലിട്ട കാരക്ക-മാങ്ങ-നെല്ലി പുളി, പൂരപൊടി, അവലോസുണ്ട, വരിക്ക ചക്ക, നാടൻ മാങ്ങ, കുട, മെഴുകുതിരി, ചന്ദനതിരി, ഫിനോയിൽ, നാട്ടു തൈലം, പച്ചക്കറി തൈകൾ, വിത്തുകൾ, ചെടികൾ, തഴ പായ, കൊടംപുളി, വാളൻ പുളി, ഇരുമ്പൻ പുളി, നാളികേരം, പാഷൻ ഫ്രൂട്ട്, റംബൂട്ടാൻ, വളർത്ത് ജീവികൾ, മുട്ടയിനങ്ങൾ, കോഴിയിനങ്ങൾ തുടങ്ങി ധാരാളം ഇനം സാധനങ്ങൾ സ്റ്റാളിൽ ലഭിക്കും. സെക്കൻഡ് ഹാൻഡ് സാധനങ്ങളുടെ വിൽപനയും ഒരിനത്തിന് പകരം ആവശ്യമുള്ള മറ്റൊരിനം എന്നതും സ്റ്റാളിൻെറ പ്രത്യേകതയാണ്. കൂട്ടായ്മയുടെ ഭാഗമായ നിരവധി വനിത സംരംഭകരും സജീവമായി രംഗത്തുണ്ട്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് വ്യവസായ വകുപ്പിൻെറ ക്ലാസുണ്ടാകും. കൂട്ടായ്മ അംഗം എ.എസ്. സുധീഷ് ശങ്കറാണ് പദ്ധതിക്കായി ലോഗോ തയ്യാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.