ത്യാഗത്തി‍െൻറ വഴിയിലെ ഏകാന്തയാത്രയാണ് നോമ്പ് -ബഷീര്‍ ഫൈസി

ത്യാഗത്തി‍ൻെറ വഴിയിലെ ഏകാന്തയാത്രയാണ് നോമ്പ് -ബഷീര്‍ ഫൈസി പുത്തന്‍ചിറ: ഇലാഹി സ്നേഹത്താല്‍ പ്രചോദിതരായ വിശ്വാ സികളുടെ ത്യാഗത്തി‍ൻെറ വഴിയിലെ ഏകാന്തയാത്രയാണ് റമദാന്‍ നോമ്പെന്ന് ബഷീര്‍ ഫൈസി ദേശമംഗലം. എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി പുത്തന്‍ചിറയിൽ സംഘടിപ്പിച്ച ജില്ല റമദാന്‍ പ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.എം.എഫ് വെള്ളാങ്ങല്ലൂര്‍ മേഖല പ്രസിഡൻറ് അബൂബക്കര്‍ ബാഖവി കോല്‍പാടം ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡൻറ് മഅ്റൂഫ് വാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് വെള്ളാങ്ങല്ലൂര്‍ മേഖല പ്രസിഡൻറ് ഹമീദ് മുസ്ലിയാർ പ്രാര്‍ഥന നടത്തി. നജീബ് അന്‍സാരി, ഷഹീര്‍ ദേശമംഗലം, ഹാഫിള് അബൂബക്കര്‍ മാലിക്കി, അമീന്‍ കൊരട്ടിക്കര, ഷാഹുല്‍ കെ. പഴുന്നാന, ജസീര്‍ ദാരിമി, എന്‍.എസ്. ബഷീര്‍ മുസ്്ലിയാര്‍, ജാബിര്‍ അന്‍വരി, സുബൈര്‍ മാള, നിയാസ് വെള്ളാങ്ങല്ലൂര്‍, നിസാര്‍ ചിലങ്ക എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.