സംസ്ഥാന ടെലിവിഷൻ അവാർഡ്: കൊടകരക്ക്​ അഭിമാനമായി ബിൻസാദ്​

കൊടകര: സംസ്ഥാന ടെലിവിഷൻ അവാർഡ് 2018 പ്രഖ്യാപനത്തിൽ കോടാലിക്ക് അഭിമാനമായി വി.എം. ബിന്‍സാദ്. ബിൻസാദ് തിരക്കഥയും സം വിധാനവും ചെയ്ത 'കാലന്‍പോക്കര്‍, ഒരു ബയോപിക്' എന്ന ചിത്രമാണ് 20 മിനിറ്റിൽ താഴെയുള്ള മികച്ച ടെലിഫിലിം പുരസ്കാരം നേടിയത്. സിനിമ നാടക പ്രവര്‍ത്തകനായ കോടാലി സ്വദേശി വി.എം. ബിന്‍സാദ് കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ഹ്രസ്വചിത്രമാണ് കാലന്‍ പോക്കര്‍. ഇസ്്ലാം മതവിശ്വാസികള്‍ കൂട്ടമായി താമസിക്കുന്ന ഒരുഗ്രാമത്തിലെ പോക്കര്‍ എന്നയാളെ കേന്ദ്രീകരിച്ചാണ് ഹ്രസ്വചിത്രം. സുനില്‍സുഖദയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രമായ കാലന്‍പോക്കറിനെ അവതരിപ്പിച്ചത്. ചലച്ചിത്ര നാടക രംഗങ്ങളിലെ അനന്തു മുകുന്ദന്‍, ഷീന, സോമന്‍ കൊടകര, പാഡി പ്രഭാകരന്‍ , ദാസന്‍ ചാണാശേരി, ബാബു മാനാത്ത് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുമാര്‍ദാസ് വെട്ടിയാട്ടില്‍ നിർമിച്ച ചിത്രത്തില്‍ സാദിക് എളമക്കര ഛായാഗ്രഹണവും അജോ ജോസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 2016ല്‍ ബിന്‍സാദ് സംവിധാനം ചെയ്ത 'ബാലന്‍സ്' എന്ന ഹ്രസ്വചിത്രത്തിനും സംസ്ഥാന സര്‍ക്കാർ പുരസ്‌കാരം ലഭിച്ചിരുന്നു. ഏഴ് സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച 42 കാരനായ ബിന്‍സാദ് പഞ്ചായത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ഫസീലയാണ് ഭാര്യ. മക്കള്‍: അസം യാസിന്‍, ദിയ നൗറിന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.