എരുമപ്പെട്ടി: വീട്ടുപറമ്പിലെ ഭീമൻ തേനീച്ച കൂട് സമീപവാസികളുടെ ഉറക്കം കെടുത്തുന്നു. കുണ്ടന്നൂർ മുട്ടിക്കൽ മോസ ്ക്കോ റോഡിൽ പുത്തൂർ തോമസിൻെറ വീട്ടുപറമ്പിലെ തെങ്ങിലെ തേനീച്ച കൂടാണ് ജനങ്ങളിൽ ഭീതി പടർത്തുന്നത്. രാത്രികളിൽ വീടുകളിലെ ലൈറ്റുകൾ തെളിയുമ്പോൾ തേനീച്ചകൾ കൂട്ടമായി എത്തുകയാണ്. ഇതു മൂലം നേരത്തെ വെളിച്ചം അണച്ച് വീടിനുള്ളിൽ ഇരിക്കേണ്ട അവസ്ഥയാണ് പരിസരവാസികൾക്ക്. കഴിഞ്ഞ ദിവസം ഒരു കുട്ടിക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. തുടർന്ന് എരുമപ്പെട്ടി പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തിയെങ്കിലും നടപടിയിടുത്തിട്ടില്ല. തേനീച്ച കൂടുള്ള തെങ്ങിൻെറ പട്ട പഴുത്ത് ഉണങ്ങി ഏതു നിമിഷവും താഴെ വീഴാവുന്ന അവസ്ഥയിലുമാണ്. എത്രയും വേഗം വേണ്ട നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.