പാമ്പൂർ: ജി.എസ്.എസ് ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തി വന്ന കളിമുറ്റം ക്യാമ്പ് സമാപ ിച്ചു. ക്യാമ്പിൽ കുട്ടികൾക്കായി ചിത്രരചന, വെസ്റ്റേൺ ഡാൻസ്, നാടൻപാട്ട്, അഭിനയ ക്ലാസ്, വ്യക്തി വികസന ക്ലാസുകൾ, സിനിമാ പ്രദർശനം, അലങ്കാര നിർമാണം, ക്വിസ് മത്സരം, ഏകദിന വിനോദയാത്ര തുടങ്ങിയ വിജ്ഞാന പ്രദമായ ക്ലാസുകൾ നടന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫികൾ, നോട്ടുപുസ്തകങ്ങൾ എന്നിവ വിതരണവും ചെയ്തു. സമാപനം കോലഴി പഞ്ചായത്ത് പ്രസിഡൻറ് പി.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി കെ.എസ്. വൈശാഖ്, പ്രസിഡൻറ് ജോൺസൺ ചിറ്റിലപ്പിള്ളി, വാർഡ് മെമ്പർമാരായ ഒ.എം. ഷാജു, ആലീസ് ടീച്ചർ, കമ്മിറ്റിയംഗം പത്മജ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ കലാപരിപാടികളും, ലഘു നാടകവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.