ചാവക്കാട്: സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ മിനിട്ടുകള്‍ക്കകം പിടികൂടി. മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് ഫാസിലിനേയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. പീഡനക്കേസിൽ പിടിയിലായ ഇയാൾ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവം. സ്റ്റേഷനിൽ നിന്ന് പ്രതി ചാടിയതറിഞ്ഞതോടെ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ചാവക്കാട് ബസ് സ്റ്റൻഡിനു സമീപത്തെ ബൈപ്പാസ് ജങ്ഷനിൽ നിന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.