കാറിൽ നിന്ന്​ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത സംഭവത്തിലെ പ്രതികൾ കീഴടങ്ങി

കുന്നംകുളം: അപകടത്തിൽപെട്ട . കാസർകോട് ചെങ്ങാല സ്വദേശികളായ ഏറിയൽ ഇബ്രാഹിം ഖലീൽ (33), ചോപ്പളം ക്വാട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ ഖാദർ (22) എന്നിവരെയാണ് എസ്.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് കാർ മാർഗം കൊണ്ടുപോയിരുന്ന 250 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിയിലായത്. ചൂണ്ടൽ സൻെററിലെ മീഡിയനിൽ ഇടിച്ച കാറിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഉണ്ടെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പൊലീസ് തുറന്നു പരിശോധിക്കുകയായിരുന്നു. 21 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. പൊലീസ് പരിശോധനക്ക് എത്തിയതോടെ കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വാഹനം കാസർകോട് സ്വദേശിയുടെതാണെന്ന് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അറസ്റ്റിലായ പ്രതികൾ ഇതിനു മുമ്പും വാഹനത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തി കൊണ്ടുപോയിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.