കർഷക പെൻഷൻ

പുന്നയൂര്‍ക്കുളം: പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ ബാങ്ക് പാസ്ബുക്കുമായി കൃഷി ഭവനില്‍ ഹജരാകണമെന്ന് ഓഫിസർ അറിയിച്ചു. സാംസ്കാരിക വേദി വാർഷികം ചാവക്കാട്: പുത്തൻകടപ്പുറം ഇ.എം.എസ് നഗർ യുവജന കലാ-കായിക സാംസ്കാരിക വേദി വാർഷികം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എം. ഷഫീക് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എച്ച്. സലാം, എ.സി. ആനന്ദൻ, ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ കെ.കെ. മുബാറക്, കെ.എച്ച്. ഷാഹു, മേത്തി റസാക് എന്നിവർ സംസാരിച്ചു. ടി.എം. ഹനീഫ സാഗതവും സി.എം. നൗഷാദ് നന്ദിയും പറഞ്ഞു. ഗായകൻ കൊല്ലം ഷാഫിയുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. വിവിധ മേഖലയിലെ പ്രാഗത്ഭരെ ആദരിച്ചു. ആനകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.