ഒല്ലൂര്‍: രാത്രി റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് കാര്‍ യാത്രികരായ നാലുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് സ്വദേശികളായ അക്ഷയ് (24) ഷംസാദ് (23) മിഥുന്‍ ലാല്‍ (26) വിഷ്ണു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അക്ഷയ്യുടെ നില ഗുരുതരമാണ്. തൃശൂര്‍-എറണാകുളം സംസ്ഥാന പാതയില്‍ ഒല്ലൂര്‍ ഇ.എസ്.ഐക്ക് സമീപം ചൊവ്വാഴ്ച പൂലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ ആക്ട്‌സ് പ്രവത്തകർ ആശുപത്രിയിലെത്തിച്ചു. റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറിയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.