തൃശൂർ: മറ്റ് രംഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്താണ് കേരളത്തിൻെറ മുന്നേറ്റമെന്നും എന്നാല്‍ ചില ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ അതത്ര ആശാസ്യമല്ലെന്നും മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍. കേരള പ്രൈവറ്റ് സെക്കൻഡറി സ്‌കൂള്‍ ഹെഡ്മാസ്‌റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം മൗലികാവകാശമായി ഇന്ത്യയില്‍ നടപ്പാക്കിയെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസരംഗം വളരെ പരിതാപകരമാെണന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ബഷീര്‍ കുരുണിയന്‍ അധ്യക്ഷത വഹിച്ചു. ഇഗ്‌നേഷ്യസ് തോമസ്, സന്തോഷ് ജോസഫ്, ആര്‍. ഹരികുമാര്‍, പി.ജെ. ജോസ്, പി.എ. ബാബു എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സംസ്‌കാരിക സമ്മേളനം കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലിയാഖത്ത് അലിഖാന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.