ജലവിതരണം സുഗമമാക്കാൻ നടപടി വേണം

കുന്നംകുളം: പാവറട്ടി പദ്ധതിയിൽ ശുദ്ധജല വിതരണത്തിന് കാലതാമസമെടുക്കുന്നതിനാൽ പരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്ന് ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ ആവശ്യപ്പെട്ടു. പണം കൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും വെള്ളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നാല് ദിവസങ്ങൾ കഴിഞ്ഞാണ് വെള്ളം ലഭിക്കുന്നത്. കാട്ടകാമ്പാൽ, പോർക്കുളം, കടവല്ലൂർ, പുന്നയൂർ, പുന്നയൂർക്കുളം എന്നീ പഞ്ചായത്തുകളിലേക്കാണ് പാവറട്ടി ശുദ്ധജല പദ്ധതിയിലൂടെ വെള്ളം എത്തുന്നത്. കാട്ടകാമ്പാൽ പൂരം, പാറേമ്പാടം പള്ളി പെരുന്നാൾ തുടങ്ങിയ ആലോഷങ്ങൾ ആദ്യ ആഴ്ച നടക്കുന്നതിനാൽ വെള്ളം വിതരണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പമ്പ് ഹൗസിന് വന്ന തകരാർ പരിഹരിക്കുന്നതിൻെറ ഭാഗമായാണ് ജലവിതരണത്തിന് തടസ്സം നേരിട്ടതെന്ന് കുന്നംകുളം വാട്ടർ അതോറിറ്റി അസി. എൻജിനീയർ രാഹുൽ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.