പതിവുകാഴ്​ചകൾക്കപ്പുറത്ത്​ 'യാമി'

തൃശൂർ: ഒറ്റയാൾ പ്രകടനത്തിൻെറ(സോളോ) പതിവ് കാഴ്ചകൾക്കപ്പുറത്ത് പുതുമയുടെ അരെങ്ങാരുക്കിയ 'യാമി' പ്രേക്ഷക പ്രശം സ പിടിച്ചുപറ്റി. നൃത്തവും സംഗീതവും നാടകവും കലർത്തിയ ഏകാംഗ ആവിഷ്കാരം സാംസ്കാരിക തലസ്ഥാനത്തിന് അനുഭവമായി. സാംസ്കാരിക വകുപ്പിൻെറ സഹകരണത്തോടെ 'ജനഭേരി'യാണ് ഒരുമണിക്കൂർ നീളുന്ന 'യാമി' അരങ്ങിലെത്തിച്ചത്. ഡൽഹിയിൽനിന്നുള്ള ഭരതനാട്യ നർത്തകി താനിയ സക്സേന നാല് കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുകയായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട മത്സ്യഗന്ധി, ഡെസ്ഡിമോണ, നോറ ഹെൽമർ, എലൈസ ഡ്യുവറ്റ് എന്നീ കഥാപാത്രങ്ങളെയാണ് ആവിഷ്കരിച്ചത്. ഇൗ കഥാപാത്രങ്ങൾ അനുഭവിച്ച ദുരനുഭവങ്ങളുടെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് 'യാമി' സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെയാണ് തിരശ്ശീല വീഴുന്നത്. ഭരതനാട്യവും കാലിക നൃത്തവും ഇഴചേർത്തായിരുന്നു താനിയയുടെ പ്രകടനം. കലാമണ്ഡലം രാജേഷാണ് 'യാമി'യുടെ ആശയം മുന്നോട്ടുവെച്ചത്. സിനിമപ്രവർത്തകയായ ശ്രുതി നമ്പൂതിരിയുേടതാണ് രചനയും സംവിധാനവും. സുദീപ് പാലനാടിൻെറ സംഗീതവും സനേഷിൻെറ വെളിച്ചവും 'യാമി'ക്ക് തീവ്രതയും സൗന്ദര്യവും ആസ്വാദ്യതയുമേകി. അണിയറയിൽ സംവിധായകൻ അഭിമന്യുവുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.